< Back
Kerala
മദറിന്റെ ജീവിത വഴി വിശ്വാസികള്‍ക്ക് പ്രചോദനമാകുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിമദറിന്റെ ജീവിത വഴി വിശ്വാസികള്‍ക്ക് പ്രചോദനമാകുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Kerala

മദറിന്റെ ജീവിത വഴി വിശ്വാസികള്‍ക്ക് പ്രചോദനമാകുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി

Jaisy
|
11 May 2018 10:01 AM IST

ഒരു കന്യാസ്ത്രീ തന്റെ ജീവിതം സ്നേഹത്തിനും കാരുണ്യത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോള്‍ അത് ലോകത്തിന് തന്നെ മാതൃകയായി

മദര്‍ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ലോകം മുഴുവന്‍ സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍ ആഗോള ക്രൈസ്തവര്‍ക്ക് അത് പുത്തന്‍ പ്രതീക്ഷയാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. മദര്‍ ജീവിച്ച് കാണിച്ച വഴി വിശ്വാസികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കന്യാസ്ത്രീ തന്റെ ജീവിതം സ്നേഹത്തിനും കാരുണ്യത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോള്‍ അത് ലോകത്തിന് തന്നെ മാതൃകയായി. മദര്‍ തെരേസ വിശുദ്ധയാകുമ്പോള്‍ വിശ്വാസികളാവര്‍ക്ക് കൂടുതല്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാകുമെന്നും സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. അതോടൊപ്പം മദറിന്റെ സ്വഭാവ മഹിമയും ജീവിതത്തില്‍ കൊണ്ട് വരണം. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് കേരളത്തില്‍ നിന്ന് വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളുമടക്കം വലിയ നിര തന്നെ റോമിലേക്ക് പോകുന്നുണ്ട്. ആ ദിവ്യ കര്‍മ്മത്തിന് സാക്ഷികളാവാന്‍.

Similar Posts