< Back
Kerala
പത്തനംതിട്ടയില്‍ യന്ത്രഊഞ്ഞാലില്‍ നിന്ന് വീണ പെണ്‍കുട്ടി മരിച്ചുKerala
പത്തനംതിട്ടയില്‍ യന്ത്രഊഞ്ഞാലില്‍ നിന്ന് വീണ പെണ്‍കുട്ടി മരിച്ചു
|11 May 2018 11:29 PM IST
ചിറ്റാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി പ്രിയങ്കയാണ് മരിച്ചത്
പത്തനംതിട്ട ചിറ്റാറില്‍ യന്ത്രഊഞ്ഞാലില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി പ്രിയങ്കയാണ് മരിച്ചത്. അപകടത്തില്‍ മരിച്ച അഞ്ച് വയസുകാരന്‍ അലന്റെ സഹോദരിയാണ് പ്രിയങ്ക. ഓണഘോഷത്തോട് അനുബന്ധിച്ച് ചിറ്റാറില്‍ നടന്ന കാര്‍ണിവലില്‍ സ്ഥാപിച്ച യന്ത്രഊഞ്ഞാലില്‍ കയറിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് സംഘാടകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.