< Back
Kerala
Kerala
ജിഷ വധകേസ്; ആദ്യഘട്ടം വിജയമെന്ന് എസ് പി
|11 May 2018 6:23 PM IST
കൊലപാതകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഊഹാപോഹങ്ങളാണ്.
ജിഷ വധക്കേസിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് എസ് പി പി എന്‍ ഉണ്ണിരാജന്‍. കൊലപാതകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഊഹാപോഹങ്ങളാണ്. ജിഷയും അമീറുമായി മുന്‍പരിചയമില്ല. ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടന്നതായി തെളിവില്ല. അമീര്‍ അസാധാരണ ലൈംഗികവൈകൃതമുള്ളയാള്‍. അമീറിന്റെ 9 സുഹൃത്തുക്കളെ ചോദ്യം ചെയ്തു. അനാര്‍ എന്ന സുഹൃത്ത് അമീറിനില്ല. കേസില്‍ സാക്ഷികളുണ്ട്. പഴുതുകള്‍ അടച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നെന്നും എസ് പി പറഞ്ഞു