< Back
Kerala
നികുതിയിളവ് കേസിലെ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി അടുത്തമാസം 4ന് പരിഗണിക്കുംനികുതിയിളവ് കേസിലെ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി അടുത്തമാസം 4ന് പരിഗണിക്കും
Kerala

നികുതിയിളവ് കേസിലെ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി അടുത്തമാസം 4ന് പരിഗണിക്കും

Khasida
|
11 May 2018 10:02 AM IST

കോഴി ഡീലര്‍മാര്‍ക്കും ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്കും കെ എം മാണി നികുതിയിളവ് നല്‍കിയെന്നാണ് കേസ്

നികുതിയിളവ് കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം 4 ലേക്ക് മാറ്റി. മന്ത്രിയെന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്ത് കോഴി ഡീലര്‍മാര്‍ക്കും ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്കും കെ എം മാണി നികുതിയിളവ് നല്‍കിയെന്നാണ് കേസ്.

നോബിള്‍ മാത്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ത്വരിതാന്വേഷണം നടത്തിയശേഷമായിരുന്നു വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഗൂഢലക്ഷ്യം വെച്ചാണ് വിജിലന്‍സിന്‍റെ നടപടിയെന്നും മന്ത്രിസഭ തീരുമാനപ്രകാരമാണ് നികുതിയിളവ് നല്‍കിയതെന്നുമാണ് മാണി ഹര്‍ജിയില്‍ പറയുന്നത്. എം കെ ദാമോദരനാണ് കെഎം മാണിക്കുവേണ്ടി ഹാജരാകുന്നത്.

Related Tags :
Similar Posts