< Back
Kerala
മാവോയിസ്റ്റുകളുമായി നല്ലബന്ധമെന്ന് കരുളായി കോളനി നിവാസികള്‍മാവോയിസ്റ്റുകളുമായി നല്ലബന്ധമെന്ന് കരുളായി കോളനി നിവാസികള്‍
Kerala

മാവോയിസ്റ്റുകളുമായി നല്ലബന്ധമെന്ന് കരുളായി കോളനി നിവാസികള്‍

Khasida
|
11 May 2018 11:46 PM IST

പൊലീസുമായി വെടിവെപ്പ് നടന്ന സാഹചര്യത്തില്‍ വനത്തോട് ചേര്‍ന്നുളള ആദിവാസി കോളനികളില്‍ പൊലീസ് ശക്തമായ സുരക്ഷ

കഴിഞ്ഞ ദിവസം പൊലീസിന് നേരെ സായുധ സംഘം വെടിവെപ്പ് നടത്തിയ മലപ്പുറം കരുളായി കോളനിയില്‍ മാവോയിസ്റ്റുകള്‍ പതിവായി എത്താറുണ്ടെന്ന് കോളനി നിവാസികള്‍. സര്‍ക്കാറിനെതിരെ സമരംചെയ്യാന്‍ ഇവര്‍ ആവശ്യപെടാറുണ്ടെന്നും കോളനി നിവാസികള്‍ പറയുന്നു.

മുണ്ടക്കടവ് കോളനിയിലും വനത്തോട് ചേര്‍ന്ന് കിടക്കുന്ന നിലമ്പൂരിലെ മറ്റ് കോളനികളിലും സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ആഴ്ച്ചയിലൊരിക്കലെങ്കിലും ആദിവാസികളെ സംഘടിപ്പിച്ച് യോഗം നടത്തുന്ന സംഘം ഭൂമിഉള്‍പെടെഉളള വിഷയങ്ങള്‍ ഉയര്‍ത്തി സമരത്തിന് ആഹ്വാനം നല്‍കാറുണ്ട്. കോളനികളിലുളളവരുമായി മാവോയിസ്റ്റുകള്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

പൊലീസുമായി വെടിവെപ്പ് നടന്ന സാഹചര്യത്തില്‍ വനത്തോട് ചേര്‍ന്നുളള ആദിവാസി കോളനികളില്‍ പൊലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Similar Posts