< Back
Kerala
കായലോളങ്ങളിലൂടെ നിറക്കൂട്ടൊരുക്കി ഒരു കൂട്ടം കലാകാരന്‍മാര്‍കായലോളങ്ങളിലൂടെ നിറക്കൂട്ടൊരുക്കി ഒരു കൂട്ടം കലാകാരന്‍മാര്‍
Kerala

കായലോളങ്ങളിലൂടെ നിറക്കൂട്ടൊരുക്കി ഒരു കൂട്ടം കലാകാരന്‍മാര്‍

Jaisy
|
11 May 2018 5:43 PM IST

ആലപ്പുഴയിൽ ഹൌസ് ബോട്ടിൽ സഞ്ചരിച്ച് തത്സമയം ചിത്രം വരച്ചപ്പോൾ അത് അപൂർവതയായി

കായൽ യാത്രയാസ്വദിച്ച് ഒരു സംഘം കലാകാരൻമാരുടെ ചിത്ര രചന. ആലപ്പുഴയിൽ ഹൌസ് ബോട്ടിൽ സഞ്ചരിച്ച് തത്സമയം ചിത്രം വരച്ചപ്പോൾ അത് അപൂർവതയായി. മട്ടാഞ്ചേരിയിൽ കലാക്ഷേത്രമാണ് ഇങ്ങനെയൊരു കലാസ്വാദന യാത്ര സംഘടിപ്പിച്ചത്.

ചിത്രകാരൻമാരുടെ ക്യാമ്പ് നടത്തി വരയുടെ രുചിഭേദങ്ങൾ കാണുന്നിടത്താണ് ഒരു വ്യത്യസ്തയൊരുക്കിയത്. പതിനഞ്ച് കലാകാരൻമാർ ഒന്നിച്ചെത്തി യാത്ര തുടങ്ങി. പിന്നെ നിറങ്ങൾ ചാലിച്ച് ഓരോരുത്തരും തങ്ങളുടെ ക്യാൻവാസുകൾ സമ്പന്നമാക്കി.

അവരവർ സ്വയം തെരഞ്ഞെടുത്ത വിഷയങ്ങളായതിനാൽ ഓരോ ചിത്രവും വ്യത്യാസപ്പെട്ടു നിന്നു. ഈ വൈവിധ്യം രചനാ യാത്രക്ക് പകിട്ടേകി. കുട്ടനാടിന്റെ സൌന്ദര്യാസ്വാദനത്തിൽ വരച്ചെടുത്ത ചിത്രങ്ങളുടെ പ്രദർശനത്തിനാണ് സംഘാടകരുടെ ശ്രമം.

Similar Posts