< Back
Kerala
സ്വാശ്രയ പ്രശ്നം: പ്രതിപക്ഷം ദുരഭിമാനം വെടിയണമെന്ന് കോടിയേരിസ്വാശ്രയ പ്രശ്നം: പ്രതിപക്ഷം ദുരഭിമാനം വെടിയണമെന്ന് കോടിയേരി
Kerala

സ്വാശ്രയ പ്രശ്നം: പ്രതിപക്ഷം ദുരഭിമാനം വെടിയണമെന്ന് കോടിയേരി

Khasida
|
11 May 2018 7:31 PM IST

മാനേജ്മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവാണ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്

സ്വാശ്രയ വിഷയത്തില്‍ സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം ദുരഭിമാനം വെടിയണം. യാഥാര്‍ഥ്യ ബോധത്തോടെ പ്രശ്നങ്ങളെ കാണണം. മാനേജ്മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവാണ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ ഇക്കാര്യം മാനേജ്മെന്റുകള്‍ നിഷേധിക്കുകയാണ് ചെയ്തത്. ഓരോ വര്‍ഷവും സ്വാശ്രയ പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. തുറന്ന ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Similar Posts