< Back
Kerala
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍
Kerala

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍

Subin
|
11 May 2018 2:37 PM IST

14 ജില്ലകളില്‍ നിന്നായി 2000 അത്‌ലറ്റുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ആദ്യദിവസം 33 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് കൊച്ചിയില്‍ തുടങ്ങും. മഹാരാജാസ് സ്‌റ്റേഡിയത്തിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് നടക്കുക. 14 ജില്ലകളില്‍ നിന്നായി 2000 അത്‌ലറ്റുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ആദ്യദിവസം 33 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. ചാമ്പ്യന്‍ഷിപ്പ് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്യും. മൊത്തം 117 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

Related Tags :
Similar Posts