< Back
Kerala
സംസ്ഥാനം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് തോമസ് ഐസക്സംസ്ഥാനം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് തോമസ് ഐസക്
Kerala

സംസ്ഥാനം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് തോമസ് ഐസക്

Ubaid
|
11 May 2018 3:09 PM IST

നോട്ട് പ്രതിസന്ധി കാരണം ആളുകള്‍ പണം ചെലവഴിക്കാന്‍ മടിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇതോടെ വിപണിയില്‍ നോട്ടിന്റെ ലഭ്യത വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു

നോട്ടു പ്രതിസന്ധി കാരണം സംസ്ഥാനം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കോടികളുടെ വികസന പ്രവര്‍ത്തനങ്ങളെയും നികുതി വരുമാനത്തെയും നോട്ടുകളില്ലാത്തത് പ്രതികൂലമായി ബാധിച്ചു. വരും വര്‍ഷം റവന്യു കമ്മി വര്‍ധിക്കുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.

നോട്ട് പ്രതിസന്ധി കാരണം ആളുകള്‍ പണം ചെലവഴിക്കാന്‍ മടിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇതോടെ വിപണിയില്‍ നോട്ടിന്റെ ലഭ്യത വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. സംസ്ഥാന സമ്പദ്ഘടനയുടെ 40 ശതമാനം വരുന്ന ചെറുകിട വ്യാപാരം, ഗതാഗതം, ഹോട്ടല്‍ റെസ്റ്റോറന്റ് വ്യാപാരം എന്നിവയെയും 16 ശതമാനം വരുന്ന പ്രാഥമിക മേഖലയെയും നോട്ട് പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് ആസൂത്രണ ബോഡ് നടത്തിയ പഠനം പറയുന്നത്. അതുകൊണ്ട് മാന്ദ്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ വ്യക്തമാക്കുന്നു.

വരുമാനമില്ലാത്തതിനാല്‍ വായ്പയെടുക്കുന്ന പണം ദൈനംദിന ചിലവിന് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യവും സംസ്ഥാനത്തുണ്ട്. ബജറ്റിന് പുറത്ത് വായ്പയെടുക്കുമെന്ന കഴിഞ്ഞ ബജറ്റിലെ തീരുമാനമാണ് സര്‍ക്കാറിന് താത്ക്കാലികാശ്വാസമായത്. ഈ വര്‍ഷം നികുതി വരുമാന്‍ 20% കൂടുമെന്നായിരുന്നു ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 10% മാത്രമാണ് വരുമാനമുണ്ടായത്. നികുതിവരുമാനത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന സംസ്ഥാന സര്‍ക്കാറിന് ഇത് വലിയ തിരിച്ചടിയാണ്. റവന്യൂ കമ്മി കൂടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അടുത്ത സാന്പത്തിക വര്‍ഷവും നികുതി വരുമാനത്തിലെ വര്‍ധന നിരക്ക് കുറയും. 15%നപ്പുറം ഇത് കടക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല.

Related Tags :
Similar Posts