< Back
Kerala
സ്ഥാനാര്‍ഥി നിര്‍ണയം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്സ്ഥാനാര്‍ഥി നിര്‍ണയം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്
Kerala

സ്ഥാനാര്‍ഥി നിര്‍ണയം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്

admin
|
11 May 2018 4:11 PM IST

സിപിഐ മത്സരിക്കുന്ന 27 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് അജണ്ട.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിപിഐ മത്സരിക്കുന്ന 27 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് അജണ്ട. ജില്ലാ കൌണ്‍സിലുകള്‍ നല്‍കിയ സാധ്യത സ്ഥാനാര്‍ഥി പട്ടിക യോഗത്തില്‍ ചര്‍ച്ച ചെയ്യും.

രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ എക്സിക്യുട്ടീവ് തീരുമാനിച്ചിരുന്നു. എങ്കിലും ജയസാധ്യത കണക്കിലെടുത്ത് ആര്‍ക്കെങ്കിലും ഇളവ് നല്‍കണമെങ്കില്‍ ജില്ലാ കൌണ്‍സിലുകള്‍ക്ക് അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കാം. ഇതനുസരിച്ച് ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിക്കും.

മുല്ലക്കര രത്നാകരന്‍, വി എസ് സുനില്‍കുമാര്‍, ഇ എസ് ബിജിമോള്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കണമെന്ന് ജില്ലാ കൌണ്‍സിലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവ് സി ദിവാകരന്റെ പേര് കൊല്ലം ജില്ലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Similar Posts