< Back
Kerala
മുരളീധരന് പിന്തുണയുമായി എ ഗ്രൂപ്പ്Kerala
മുരളീധരന് പിന്തുണയുമായി എ ഗ്രൂപ്പ്
|11 May 2018 10:30 PM IST
പാര്‍ട്ടി വക്താക്കളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരന് കെ സി ജോസഫ് കത്തയച്ചു
കെ മുരളീധരന് പിന്തുണയുമായി എ ഗ്രൂപ്പ്. പാര്‍ട്ടി വക്താക്കളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരന് കെ സി ജോസഫ് കത്തയച്ചു. മുരളീധരനെ അവഹേളിക്കുന്ന തരത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസ്താവന നടത്തിയത് ശരിയല്ല. കെപിസിസി പ്രസിഡന്റിന്റെ നിലപാടാണോ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം ശക്തമാകണമെന്നാണ് കെ മുരളീധരന്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ മുരളീധരന്റെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും വിമര്‍ശങ്ങള്‍ പോസിറ്റീവ് ആയി കാണുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.