< Back
Kerala
ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുKerala
ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
|11 May 2018 2:19 PM IST
124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 18 മണ്ഡലങ്ങളിലെ ഒഴികെ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഎം പിബി അംഗം പിണറായി വിജയന്‍ ധര്‍മ്മടത്തും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയിലും ജനവിധി തേടും. പ്രമുഖ സിനിമ താരം മുകേഷ് കൊല്ലത്തു നിന്നും മത്സരിക്കും. മാധ്യമ പ്രവര്‍ത്തകരായ നികേഷ് കുമാര്‍, വീണ ജോര്‍ജ് എന്നിവരും ഇടത് പട്ടികയില്‍ ഇടം പിടിച്ചു. അഴീക്കോടില്‍ നിന്നും ഇടത് സ്വതന്ത്രനായാണ് നികേഷ് ജനവിധി തേടുക. സി ദിവാകരന്‍ നെടുമങ്ങാട് നിന്നും മുല്ലക്കര രത്നാകരന്‍ ചടയമംഗലത്തു നിന്നും മത്സരിക്കും.