< Back
Kerala
അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രിഅപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
Kerala

അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

admin
|
11 May 2018 7:27 PM IST

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഐഎംഎ പോലുള്ള അസോസിയേഷനുകള്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Similar Posts