< Back
Kerala
വടകരയില്‍ വന്‍ വെടിമരുന്ന് ശേഖരം പിടികൂടിKerala
വടകരയില്‍ വന്‍ വെടിമരുന്ന് ശേഖരം പിടികൂടി
|11 May 2018 1:34 PM IST
വടകരക്കടുത്ത് വില്ല്യാപ്പള്ളിയില്‍ വന്‍ വെടിമരുന്ന് ശേഖരം പിടികൂടി.
വടകരക്കടുത്ത് വില്ല്യാപ്പള്ളിയില്‍ വന്‍ വെടിമരുന്ന് ശേഖരം പിടികൂടി. വലിയ മലയിലെ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കുകളില്‍ സൂക്ഷിച്ച നിലയിലാണ് എണ്ണൂറു കിലോഗ്രാം വെടിമരുന്ന് കണ്ടെത്തിയത്. വടകര ഡിവൈഎസ്‍പി പ്രദീഷ് തോട്ടത്തിലും സംഘവും നടത്തിയ പരിശോധനയില്‍ ഇവ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെടിമരുന്ന് സൂക്ഷിച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.