< Back
Kerala
ഓഖി ദുരന്തം: പ്രധാനമന്ത്രി വിളിച്ച് അന്വേഷിച്ചില്ലെന്ന് മുഖ്യമന്ത്രിKerala
ഓഖി ദുരന്തം: പ്രധാനമന്ത്രി വിളിച്ച് അന്വേഷിച്ചില്ലെന്ന് മുഖ്യമന്ത്രി
|11 May 2018 2:27 PM IST
തമിഴ്നാട് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ചു. മഹാദുരന്തം ഉണ്ടായപ്പോള്‍ പോലും ഇടത് സര്‍ക്കാറിനോട് കേന്ദ്രം സ്വീകരിച്ച നിലപാട് ഇതാണെന്നും മുഖ്യമന്ത്രി
ഓഖി ദുരന്തമുണ്ടായപ്പോള്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്നാട് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ചു. മഹാദുരന്തം ഉണ്ടായപ്പോള്‍ പോലും ഇടത് സര്‍ക്കാറിനോട് കേന്ദ്രം സ്വീകരിച്ച നിലപാട് ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങിയെന്ന വാര്‍ത്ത തെറ്റെന്നും പിണറായി പറഞ്ഞു. ചില മാധ്യമങ്ങള്‍ പെരുംനുണ പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. വിവിഐപി സുരക്ഷയ്ക്കായാണ് കാര്‍ വാങ്ങിയതെന്നും തനിക്ക് വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.