< Back
Kerala
വെള്ളാപ്പള്ളിക്ക് ഇടുക്കിയില്‍ എത്ര ഏക്കര്‍ പതിച്ച് നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് വിഎസ്വെള്ളാപ്പള്ളിക്ക് ഇടുക്കിയില്‍ എത്ര ഏക്കര്‍ പതിച്ച് നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് വിഎസ്
Kerala

വെള്ളാപ്പള്ളിക്ക് ഇടുക്കിയില്‍ എത്ര ഏക്കര്‍ പതിച്ച് നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് വിഎസ്

admin
|
11 May 2018 5:48 PM IST

കോണ്‍ഗ്രസിന്റെ ആദര്‍ശം വിറ്റുതുലയ്ക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എകെ ആന്റണി തന്റെ സ്വാധീനം ഉപയോഗിച്ചോയെന്നും വി എസ് ചോദിച്ചു.

വെള്ളാപ്പള്ളിക്ക് ഇടുക്കിയില്‍ എത്ര ഏക്കര്‍ ഭൂമി പതിച്ച് നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബിജെപിയില്ലാത്ത കേരള നിയമസഭ ഉണ്ടാകണമെന്ന് പറഞ്ഞ എകെ ആന്റണി ഉമ്മന്‍ ചാണ്ടി വലിച്ചു കയറ്റുന്നവരെ ശരിയായി മനസിലാക്കിയിട്ടാണോ ഇത് പറയുന്നതെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ ആദര്‍ശം വിറ്റുതുലയ്ക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എകെ ആന്റണി തന്റെ സ്വാധീനം ഉപയോഗിച്ചോയെന്നും വി എസ് ചോദിച്ചു.

Similar Posts