< Back
Kerala
ജിഷയുടെ കൊലപാതകം വനിത എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കണമെന്ന് കോടിയേരിജിഷയുടെ കൊലപാതകം വനിത എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കണമെന്ന് കോടിയേരി
Kerala

ജിഷയുടെ കൊലപാതകം വനിത എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കണമെന്ന് കോടിയേരി

admin
|
11 May 2018 7:45 PM IST

അന്വേഷണം പൂര്‍ത്തിയാവും മുമ്പ് ഒരു പ്രതി മാത്രം എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ദുരൂഹമാണെന്ന്

പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകക്കേസില്‍ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് ഒരു പ്രതി മാത്രം എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആളെക്കണ്ടുവെച്ചാണോ പൊലീസ് അന്വേഷണമെന്നും കോടിയേരി ചോദിച്ചു. അന്വേഷണ സംഘത്തെ മാറ്റി എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണം. മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചത് അപലപനീയമാണ്. വനിത എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ആവശ്യമെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു.

മെഡിക്കല്‍ പിജി വിദ്യര്‍ഥി പോസ്റ്റ് മോര്‍ട്ടം നടത്തിയത് ഗുരുതര വീഴ്ചയാണെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊലപാതകം ഒളിപ്പിച്ചുവയ്കാന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ പോലീസ് ശ്രമിച്ചുവെന്നും കോടിയേരി പറഞ്ഞു.

Similar Posts