< Back
Kerala
ട്രെയിനില്‍ അപമാന ശ്രമം; കേസുമായി മുന്നോട്ട് പോകുമെന്ന് സനൂഷട്രെയിനില്‍ അപമാന ശ്രമം; കേസുമായി മുന്നോട്ട് പോകുമെന്ന് സനൂഷ
Kerala

ട്രെയിനില്‍ അപമാന ശ്രമം; കേസുമായി മുന്നോട്ട് പോകുമെന്ന് സനൂഷ

Jaisy
|
11 May 2018 1:33 PM IST

തമിഴ്നാട് സ്വദേശിയെയാണ് തൃശൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്

ട്രെയിനില്‍ വെച്ച് നടി സനൂഷയെ ആക്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്‍റോ ബോസിനെ ആണ് തൃശൂർ റെയില്‍വെ പൊലീസ് അറസ്റ്റുചെയ്തത്.പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ട്രെയിനില്‍ വെച്ച് അപമാനിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ സഹായത്തിനെത്തിയില്ലെന്ന് സനൂഷ മീഡിയവണിനോട് പറഞ്ഞു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സനൂഷക്ക് ദുരനുഭവമുണ്ടായത്. എസി എ വണ്‍ കോച്ചില്‍ വെച്ച് ഒരുമണിയോടെ ഷൊര്‍ണൂരിനും തൃശൂരിനുമിടയിലായിരുന്നു സംഭവം.

ബഹളം വെച്ചെങ്കിലും സഹയാത്രികര്‍ ഉറക്കം നടിച്ചു. തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും എറണാകുളം സ്വദേശി രഞ്ജിത്തുമാണ് സഹായത്തിനെത്തിയത്. തൃശൂര്‍ റെയില്‍വെ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 354ആം വകുപ്പ് പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. കേസുമായി മുന്നോട്ടുപോകാനാണ് സനുഷയുടെ തീരുമാനം. കുടുംബവും സനൂഷയുടെ തീരുമാനത്തിന് പിന്തുണ നല്‍കുന്നുണ്ട്.

Related Tags :
Similar Posts