< Back
Kerala
ആലപ്പുഴയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംആലപ്പുഴയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
Kerala

ആലപ്പുഴയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

admin
|
11 May 2018 10:22 PM IST

കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ രോഗങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവ് ജില്ലയിലുണ്ടായതിനെതുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നേരത്തേ ആരംഭിച്ചത്

മഴക്കാല രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും പേരു കേട്ട ആലപ്പുഴയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ രോഗങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവ് ജില്ലയിലുണ്ടായതിനെതുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നേരത്തേ ആരംഭിച്ചത്. എന്നാല്‍ വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് പ്രഖ്യാപിച്ചതല്ലാതെ ലഭ്യമായി തുടങ്ങിയിട്ടില്ലെന്ന് പരാതിയുണ്ട്.

സമീപ ജില്ലകളേക്കാള്‍ ആലപ്പുഴയില്‍ പകര്‍ച്ചപ്പനി കാര്യമായി പടരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. മെയ് വരെയുള്ള അഞ്ച് മാസത്തെ കണക്കനുസരിച്ച് ജില്ലയില്‍ 41,359 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചപ്പോള്‍ ഇവരില്‍ 2343 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ദിവസവും മൂന്നൂറില്‍പരം പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. പകര്‍ച്ച വ്യാധികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍ തുറക്കുവാനാണ് തീരുമാനം. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യം നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറക്കും. ഇത് കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. എന്‍.ആര്‍.എച്ച്.എം, ശുചിത്വ മിഷന്‍,തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നായി 25,000 രൂപയാണ് ഒരു വാര്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്നത്. എന്നാല്‍ ഈ തുക ലഭിച്ചു തുടങ്ങിട്ടില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായിട്ടില്ല.

Similar Posts