< Back
Kerala
അടിയന്തരാവസ്ഥ ദിനത്തില്‍ ഇരകളുടെ സമരംഅടിയന്തരാവസ്ഥ ദിനത്തില്‍ ഇരകളുടെ സമരം
Kerala

അടിയന്തരാവസ്ഥ ദിനത്തില്‍ ഇരകളുടെ സമരം

Alwyn K Jose
|
11 May 2018 5:55 AM IST

അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തിയൊന്നാം വാര്‍ഷിക ദിനത്തില്‍ ഇരകളെ രാഷ്ട്രീയ തടവുകാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമരം.

അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തിയൊന്നാം വാര്‍ഷിക ദിനത്തില്‍ ഇരകളെ രാഷ്ട്രീയ തടവുകാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമരം. അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തെ രണ്ടാം സ്വതന്ത്ര സമര പോരാട്ടമായി പ്രഖ്യാപിക്കണെന്നും ഇരകള്‍ ആവിശ്യപ്പെടുന്നുണ്ട്. കക്കയം ക്യാമ്പ് ചരിത്രസ്മരകമാക്കണമെന്നമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇരകള്‍.

അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലെ ഇരകളെ രാഷ്ട്രീയ തടവുകാരായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് അടിയന്തരാവസ്ഥയോളം പഴക്കമുണ്ട്. പക്ഷെ, ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങള്‍ ഇക്കാര്യം അംഗീകരിച്ചിട്ടും കേരളം ഇരകള്‍ക്ക് അനുകൂലമായ തീരുമാനം കൈകൊണ്ടിട്ടില്ല. അടിയന്തരാവസ്ഥ കാലത്ത് മര്‍ദ്ദനത്തിനിരയായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷ ഇരകള്‍ക്കുണ്ട്.

സൌജന്യ ചികിത്സയും, യാത്രാ സൌകരങ്ങളും അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ട ചരിത്രങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കുന്നു. ഇരകളുടെ സമരം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംഎം ലോറന്‍സ് ഉദ്ഘാടനം ചെയ്തു.

Related Tags :
Similar Posts