< Back
Kerala
Kerala

മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തി

admin
|
11 May 2018 9:57 PM IST

കളെ വീട്ടിലിറക്കി തിരിച്ച് വരുകയായിരുന്ന രമേശിനെ ഈ സംഘം വളഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു

മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചാവക്കാട് പാലുവായില്‍ .പഞ്ചാരമുക്ക് സ്വദേശി ടിവി രമേശാണ് മരിച്ചത്.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.മകളോട്ത്ത് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രമേശിനെ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ അസഭ്യം പറയുകയും കൂവി വിളിക്കുകയും ചെയ്തു. മകളെ വീട്ടിലിറക്കി തിരിച്ച് വരുകയായിരുന്ന രമേശിനെ ഈ സംഘം വളഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു ,ഹൃദ്രോഗിയായിരുന്ന രമേശ് കുഴഞ്ഞ് വീണു.സംഭവമറിഞ് ഓടിയെത്തിയ ബന്ധുക്കള്‍ രമേശിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.പോസ്റ്റ്മോര്ട്ടം റിപ്പോര്‍‍‍ട്ട് ലഭിച്ചതിന്ശേഷമെ മരണ കാരണം വ്യക്തമാകൂ എന്നാണ് പോലീസിന്റെ വിശദീകരണം

Similar Posts