< Back
Kerala
കുന്നിടിച്ച് നിരപ്പാക്കി പ്ലോട്ടാക്കി; പ്രതിഷേധവുമായി നാട്ടുകാര്‍കുന്നിടിച്ച് നിരപ്പാക്കി പ്ലോട്ടാക്കി; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala

കുന്നിടിച്ച് നിരപ്പാക്കി പ്ലോട്ടാക്കി; പ്രതിഷേധവുമായി നാട്ടുകാര്‍

Khasida
|
11 May 2018 3:25 PM IST

തിരുവനന്തപുരം മാണിക്കല്‍ പഞ്ചായത്തിലെ മാറാംകുന്ന് ഭൂമാഫിയ അനധികൃതമായി ഇടിച്ച് നിരത്തുന്നു.

തിരുവനന്തപുരം മാണിക്കല്‍ പഞ്ചായത്തിലെ മാറാംകുന്ന് ഭൂമാഫിയ അനധികൃതമായി ഇടിച്ച് നിരത്തുന്നു. കുന്നിടിച്ച് നിരപ്പാക്കി ഫ്ലോട്ടുകളും, വില്ലകളുമാക്കി വില്‍ക്കാനാണ് ശ്രമം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും, കേരളാ പഞ്ചായത്ത് ബില്‍ഡിംഗ് നിയമത്തിന്റെയും നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

100 അടിയോളമുള്ള കുന്നാണ് ഭൂമാഫിയ ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്നത്. നിരപ്പാക്കിയ കുന്നിന് മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. വില്ലകളും, പ്ലോട്ടുകളുമാക്കി വില്‍പ്പന നടത്താനാണ് നീക്കം. നാട്ടുകാര്‍ സമര രംഗത്തുണ്ട്.

കുന്നിന് താഴെ നിരവധി വീടുകളുണ്ട്. അവിടേക്ക് വെള്ളമെത്തുന്ന ജലസ്രോത്രസ് കൂടിയാണ് കുന്നിടിക്കുന്നതോടെ ഇല്ലാതാകുന്നത്. ജൈവ പാരിസ്ഥിക നാശത്തിനും കുന്നിടിക്കല്‍ കാരണമാകുന്നുണ്ട്.

Similar Posts