< Back
Kerala
ഡിഫ്തീരിയ വാക്സിന്‍ എത്തിയില്ല: മലപ്പുറത്തെ ക്യാമ്പുകള്‍ ഇന്നും മുടങ്ങിഡിഫ്തീരിയ വാക്സിന്‍ എത്തിയില്ല: മലപ്പുറത്തെ ക്യാമ്പുകള്‍ ഇന്നും മുടങ്ങി
Kerala

ഡിഫ്തീരിയ വാക്സിന്‍ എത്തിയില്ല: മലപ്പുറത്തെ ക്യാമ്പുകള്‍ ഇന്നും മുടങ്ങി

Sithara
|
11 May 2018 12:55 PM IST

പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ പ്രാഥമിക കേന്ദ്രങ്ങളിലെത്തിയ നിരവധി പേര്‍ കുത്തിവെപ്പ് എടുക്കാനാകാതെ മടങ്ങി

ഡിഫ്തീരിയ പ്രതിരോധ വാക്സിന്‍ എത്താത്തതിനാല്‍ മലപ്പുറം ജില്ലയിലെ ക്യാമ്പുകള്‍ ഇന്നും മുടങ്ങി. പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ പ്രാഥമിക കേന്ദ്രങ്ങളിലെത്തിയ നിരവധി പേര്‍ കുത്തിവെപ്പ് എടുക്കാനാകാതെ മടങ്ങി. തിങ്കളാഴ്ച 10000 വാക്സിന്‍ ജില്ലയില്‍ എത്തിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഡിഫ്തീരിയ രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാനുള്ള വാക്സിന്‍ കൈവശമുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

Similar Posts