< Back
Kerala
നിയമസഭ സമ്മേളനത്തില്‍ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിക്കുംനിയമസഭ സമ്മേളനത്തില്‍ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിക്കും
Kerala

നിയമസഭ സമ്മേളനത്തില്‍ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിക്കും

admin
|
12 May 2018 7:53 PM IST

യുവ സംരംഭകര്‍ക്ക് എല്ലാ സഹായങ്ങളും വ്യവസായ വകുപ്പ് ഉറപ്പുനല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത നിയമസഭ സമ്മേളനത്തില്‍ ഇടത് സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. യുവ സംരംഭകര്‍ക്ക് എല്ലാ സഹായങ്ങളും വ്യവസായ വകുപ്പ് ഉറപ്പുനല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ മികച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്കറ്റിങിന് പ്രത്യേകം പദ്ധതി ആവിഷ്കരിച്ച് കൊണ്ട് രണ്ട് മാസത്തിനകം ഇടത് സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിക്കും. പുതിയ വ്യവസായ കേരളമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് രൂപംകൊള്ളാന്‍ പോകുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

സംസ്ഥാനത്തെ മികച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 പുരസ്കാരങ്ങളാണ് ചടങ്ങില്‍ സമ്മാനിച്ചത്. സംസ്ഥാന ജില്ലാ തലങ്ങളില്‍ ജനറല്‍, വിമന്‍ കാറ്റഗറികളിലായാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. എംഎല്‍എ മാരായ വി.എസ് ശിവകുമാര്‍, മോന്‍സ് ജോസഫ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar Posts