< Back
Kerala
കോടിയേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷംKerala
കോടിയേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷം
|12 May 2018 3:26 PM IST
ഇരിങ്ങല്‍പ്പീടികയില്‍ സിപിഎം ഓഫീസിന് നേരെയും കല്ലില്‍ താഴെയില്‍ ബിജെപി ഓഫീസിന് നേരെയും അക്രമമുണ്ടായി
കണ്ണൂര്‍ കോടിയേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷം. ഇരിങ്ങല്‍പ്പീടികയില്‍ സിപിഎം ഓഫീസിന് നേരെയും കല്ലില്‍ താഴെയില്‍ ബിജെപി ഓഫീസിന് നേരെയും അക്രമമുണ്ടായി. ഇന്ന് രാവിലെയാണ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഏഴോളം വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.