< Back
Kerala
കുളത്തിലെത്തിയാല്‍ മത്സ്യമാകും ഈ രണ്ട് വയസുകാരന്‍കുളത്തിലെത്തിയാല്‍ മത്സ്യമാകും ഈ രണ്ട് വയസുകാരന്‍
Kerala

കുളത്തിലെത്തിയാല്‍ മത്സ്യമാകും ഈ രണ്ട് വയസുകാരന്‍

Jaisy
|
12 May 2018 5:52 PM IST

ശാസ്ത്രീയമായി പരിശീലനം നല്‍കിയാല്‍ ഭാവിയിലേക്ക് മികച്ച താരത്തെ രാജ്യത്തിന് ലഭിക്കും

രണ്ടു വയസുളള കുട്ടിക്ക് എന്തെല്ലാം കഴിയും? പലതും കഴിയുമെന്നാണ് മലപ്പുറം പെരിന്തല്‍മണ്ണയിലെ ഹാദി മുഹമ്മദ് എന്ന കൊച്ചു മിടുക്കന്‍ തെളിയിക്കുന്നത്. ശാസ്ത്രീയമായി പരിശീലനം നല്‍കിയാല്‍ ഭാവിയിലേക്ക് മികച്ച താരത്തെ രാജ്യത്തിന് ലഭിക്കും.

നീന്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം കാണനാണ് ഹാദി രക്ഷിതാക്കള്‍ക്കെപ്പം കുളക്കരയിലെത്തിയത്. പരിശീലനം നടത്തുന്നവര്‍ രണ്ട് വയസുളള ഹാദിയെയും കുളത്തിലിറക്കി. ഒരു മാസത്തെ പരിശീലനംകൊണ്ടാണ് ഹാദി ഇത്രയും നന്നായി നീന്തുന്നത്. മകന് മികച്ച പരിശീലനം നല്‍കനാണ് രക്ഷിതാക്കളുടെ തീരുമാനം. മക്കളെ വെളളത്തിലിറക്കാന്‍ ഇവര്‍ക്ക് ഭയമില്ല ശനി,ഞായര്‍ ദിവസങ്ങളിലാണ് ഇവിടെ പരിശീലനം നല്‍കിവരുന്നത്.ഒരുമാസം കൊണ്ട് നിരവധി പേര്‍ മികച്ച രീതിയില്‍ നീന്താന്‍ തുടങ്ങി.

Similar Posts