< Back
Kerala
സ്വാശ്രയ വിഷയം: ചര്‍ച്ച പരാജയം, സമരം തുടരുമെന്ന് പ്രതിപക്ഷംസ്വാശ്രയ വിഷയം: ചര്‍ച്ച പരാജയം, സമരം തുടരുമെന്ന് പ്രതിപക്ഷം
Kerala

സ്വാശ്രയ വിഷയം: ചര്‍ച്ച പരാജയം, സമരം തുടരുമെന്ന് പ്രതിപക്ഷം

Sithara
|
12 May 2018 1:03 PM IST

സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു

സര്‍ക്കാരുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടാണ് മന്ത്രി കെ കെ ശൈലജ ചര്‍ച്ചയില്‍ എടുത്തത്. സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് സമരം സ്ഥിരമായി സംഘര്‍ഷത്തിലെത്തുന്ന സാഹചര്യത്തിലാണ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. ഇത്തവണ വര്‍ദ്ധിപ്പിച്ച 35 ശതമാനം ഫീസ് കുറയ്ക്കാനാവില്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ സര്‍ക്കാരെടുത്തത്.

പൂര്‍ണ്ണമായും ഫീസ് വര്‍ദ്ധവിനെ ന്യായീകരിക്കുന്ന നിലപാടാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയെടുത്തത്. സര്‍ക്കാര്‍ സീറ്റില്‍ കഴിഞ്ഞ തവണയുണ്ടായിരുന്ന 185000 എന്നത് 250000 ആക്കി ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റ് സര്‍ക്കാരിന് ലഭിച്ചുവെന്നതാണ് മന്ത്രിയുടെ ന്യായം.

Similar Posts