< Back
Kerala
സൌജന്യ കുടിവെള്ള വിതരണം; വിലക്ക് നീക്കിയതായി  തെരഞ്ഞെടുപ്പ് കമ്മീഷന്‍സൌജന്യ കുടിവെള്ള വിതരണം; വിലക്ക് നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala

സൌജന്യ കുടിവെള്ള വിതരണം; വിലക്ക് നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

admin
|
12 May 2018 9:46 AM IST

പദ്ധതിയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു

സൌജന്യ കുടിവെള്ള വിതരണത്തിനുള്ള വിലക്ക് നീക്കിയതായി തെരഞെടുപ്പ് കമ്മീഷണ്‍ ഹൈക്കോടതിയെ അരിയിച്ചു.എന്നാല്‍ പദ്ധതിയുടെ പേരില് തെരഞെടുപ്പ് പ്രചാരണം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു


കുടിവെള്ള വിതരണത്തെ പെരുമാറ്റചട്ടത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് തോമസ് ചാണ്ടി എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്. വിലക്ക് നിലവിലുള്ളത് കൊണ്ട് വരള്‍ച്ചാബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല കുടിവെള്ള വിതരണ പദ്ധതികള്‍ക്കുള്ള ഫണ്ട് വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിനിടെയാണ് വിലക്ക് നീക്കിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചത്. ഇത് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി.

Similar Posts