< Back
Kerala
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ വലച്ച് നോട്ട് ക്ഷാമംവിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ വലച്ച് നോട്ട് ക്ഷാമം
Kerala

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ വലച്ച് നോട്ട് ക്ഷാമം

Sithara
|
12 May 2018 11:52 AM IST

നോട്ട് ക്ഷാമം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രവാസികളെയും വിദേശ സഞ്ചാരികളെയും വലയ്ക്കുന്നു.

നോട്ട് ക്ഷാമം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രവാസികളെയും വിദേശ സഞ്ചാരികളെയും വലയ്ക്കുന്നു. വിദേശ കറൻസികൾ മാറ്റി നൽകുന്ന വിമാനത്താവളത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ രണ്ടിലും ഇന്ത്യൻ കറൻസികൾ ലഭ്യമല്ല എന്ന ബോർഡ് വച്ചിട്ടുണ്ട്. ഇന്ത്യൻ രൂപ ബാക്കിയുള്ള ഫെഡറൽ ബാങ്കിന്റെ വിനിമയ കേന്ദ്രത്തിൽ നീണ്ട ക്യൂ. മാറ്റി നൽകുന്ന രണ്ടായിരത്തിന്റെ നോട്ടിന് പകരം പലരും നൂറിന്റെയും അന്‍പതിന്റെയും കറൻസി ആവശ്യപ്പെടുന്നുണ്ടെങ്കിലും നിവൃത്തിയില്ലെന്നും ഉള്ള ചില്ലറ കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം എന്നുമാണ് ബാങ്ക് പ്രതിനിധികൾ പറയുന്നത്. വിദേശത്തു നിന്ന് കൊണ്ടുവരുന്ന ടിവി, മറ്റ്‌ ഇലക്ട്രോണിക് സാധനങ്ങൾ എന്നിവക്ക് കസ്റ്റംസ് നികുതി അടക്കാനും പ്രീ പേഡ് ടാക്സിക്ക് പണം നൽകാനും കഴിയാതെ യാത്രക്കാർ വിമാനത്താവളത്തില്‍ വലയുകയാണ്.

Similar Posts