< Back
Kerala
പ്രശസ്ത എഴുത്തുകാരന്‍ ബാബു ഭരദ്വാജ് അന്തരിച്ചുപ്രശസ്ത എഴുത്തുകാരന്‍ ബാബു ഭരദ്വാജ് അന്തരിച്ചു
Kerala

പ്രശസ്ത എഴുത്തുകാരന്‍ ബാബു ഭരദ്വാജ് അന്തരിച്ചു

admin
|
12 May 2018 7:32 PM IST

മീഡിയവണ്‍ പ്രോഗ്രാം മേധാവിയായിരുന്നു

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മീഡിയവണ്‍ പ്രോഗ്രാം മേധാവിയായിരുന്നു.

1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ജനിച്ചു. പിതാവ് എം.ആര്‍ വിജയരാഘവന്‍, മാതാവ് കെ. പി ഭവാനി. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ് ഇദ്ദേഹം. മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്. പ്രവാസിയുടെ കുറിപ്പുകള്‍, ശവഘോഷയാത്ര (ലഘുനോവലുകള്‍),പപ്പറ്റ് തീയേറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം (നോവല്‍),പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

Similar Posts