< Back
Kerala
പ്രണയത്തിന്റെ രാജകുമാരിക്കെതിരെ സമദാനിയുടെ വക്കീല്‍ നോട്ടീസ്'പ്രണയത്തിന്റെ രാജകുമാരി'ക്കെതിരെ സമദാനിയുടെ വക്കീല്‍ നോട്ടീസ്
Kerala

'പ്രണയത്തിന്റെ രാജകുമാരി'ക്കെതിരെ സമദാനിയുടെ വക്കീല്‍ നോട്ടീസ്

Sithara
|
12 May 2018 6:09 AM IST

കമല സുരയ്യയെ കുറിച്ചുള്ള പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ തന്നെ അപമാനിച്ചു എന്ന് കാണിച്ചാണ് സമദാനി ഗ്രീന്‍ ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചത്

ഗ്രീന്‍ ബുക്സിനെതിരെ അബ്ദുസ്സമദ് സമദാനിയുടെ വക്കീല്‍ നോട്ടീസ്. കമല സുരയ്യയെ കുറിച്ചുള്ള പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ തന്നെ അപമാനിച്ചു എന്ന് കാണിച്ചാണ് സമദാനി വക്കീല്‍ നോട്ടീസ് അയച്ചത്. അഡ്വ. പി. ശ്രീധരന്‍പിള്ള മുഖേനെയാണ് നോട്ടീസയച്ചത്. ഒരാഴ്ചക്കകം പുസ്തകം പിന്‍വലിക്കണമെന്നാണ് ആവശ്യം.

പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായും ആവശ്യപ്പെടുന്നുണ്ട്.

കമലാ സുരയ്യയുടെ സുഹൃത്തും കനേഡിയൻ എഴുത്തുകാരിയുമായ മെർലി വെയ്സ്ബോർഡ് എഴുതിയ ലവ്​ ക്വീൻ ഓഫ്​ മലബാർ എന്ന പുസ്​തകത്തി​ന്റെ പരിഭാഷയാണ് പ്രണയത്തിന്റെ രാജകുമാരി.

Related Tags :
Similar Posts