< Back
Kerala
Kerala
സ്ത്രീ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു ചിത്രപ്രദര്‍ശനം
|12 May 2018 9:40 PM IST
അണ്‍വെയ്‌ല്ഡ് എന്ന് പേരില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയിലാണ് പ്രദര്‍ശനം
സ്ത്രീ സുരക്ഷയും ജീവിതവും പ്രമേയമാക്കിയ ചിത്രപ്രദര്‍ശനം കോഴിക്കോട് തുടരുന്നു. അണ്‍വെയ്‌ല്ഡ് എന്ന് പേരില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയിലാണ് പ്രദര്‍ശനം .
ഷൈനി സുധീറിന്റെ ചിത്രങ്ങള്‍ ചില വെളിപ്പെടുത്തലുകളാണ്. സമകാലിന ജീവിതത്തില്‍ മറയ്ക്കപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ക്ക് കാന്‍വാസില്‍ നിറം നല്‍കിയിരിക്കുകയാണ്. സ്ത്രീ ജീവിതത്തിലെ ആകുലതകളും അതിജീവനവും അടിച്ചമര്‍ത്തലുമെല്ലാം ഷൈനി വിഷയമാക്കി. ഓറഞ്ചും മഞ്ഞയും നിറങ്ങളില്‍ സ്ത്രീജീവിതത്തിലെ സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും അക്രിലിക്കിലും എണ്ണച്ചായത്തിലുമാണ് ചിത്രങ്ങള്‍ വരച്ചത്. ഇത് രണ്ടാം തവണയാണ് ഷൈനി കോഴിക്കോട് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.