< Back
Kerala
തിരുവനന്തപുരത്ത് നിന്നും കാണാതായ ചില  മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി സൂചനതിരുവനന്തപുരത്ത് നിന്നും കാണാതായ ചില മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി സൂചന
Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ ചില മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി സൂചന

Jaisy
|
12 May 2018 10:14 PM IST

തെരച്ചില്‍ നടത്തുന്ന എയര്‍ ഫോഴ്സ് വിമാനമാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്

തിരുവനന്തപുരത്ത് നിന്ന് കാണാതായതില്‍ ചില മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി സൂചന. തെരച്ചില്‍ നടത്തുന്ന എയര്‍ ഫോഴ്സ് വിമാനമാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. എന്നാല്‍ ഇവരു തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല, വിവരം നാവിക സേനക്കും കോസ്റ്റ് ഗാര്‍ഡിനും കൈമാറി. തുടര്‍ന്നുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്.

കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 5 ഫൈബര്‍ ബോട്ടുകളില്‍ ഒന്നിനെ കുറിച്ച് വിവരം ലഭിച്ചു. അശ്വിന്‍ എന്ന ബോട്ടിനെ കുറിച്ചാണ് വിവരം ലഭിച്ചത്. നാല്‍പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. എഞ്ചിന്‍ തകരാറിലായ ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.. 27 മത്സ്യത്തൊഴിലാളികളെ കുറിച്ച് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. അഞ്ച് ഫൈബര്‍ വള്ളങ്ങളാണ് കാണാതായത്. ഈ വള്ളങ്ങളില്‍ വയര്‍ലൈസ് സംവിധാനം ഉപയോഗിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല.

Related Tags :
Similar Posts