< Back
Kerala
അടച്ച ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രിഅടച്ച ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി
Kerala

അടച്ച ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി

admin
|
13 May 2018 2:37 AM IST

അടച്ചിട്ട ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

കഴിഞ്ഞ സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമക്യഷ്ണന്‍. മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. നിലവിലെ മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തുമെന്നും എക്സൈസ് മന്ത്രി മീഡിയവണിനോട് വ്യക്തമാക്കി.

മദ്യനിരോധനമല്ല വര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമക്യഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 718 ബാറുകള്‍ തുറക്കില്ലല്ലോയെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ മാറ്റം ഉണ്ടാകും. അന്തിമ രൂപം എല്‍ഡിഎഫാകും തീരുമാനിക്കുക എന്നായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Similar Posts