< Back
Kerala
മദ്യനയത്തിലെ പ്രായോഗികത പരിശോധിക്കും: ടി പി രാമകൃഷ്ണന്‍മദ്യനയത്തിലെ പ്രായോഗികത പരിശോധിക്കും: ടി പി രാമകൃഷ്ണന്‍
Kerala

മദ്യനയത്തിലെ പ്രായോഗികത പരിശോധിക്കും: ടി പി രാമകൃഷ്ണന്‍

admin
|
12 May 2018 6:33 AM IST

മദ്യനയത്തിന്റെ പ്രായോഗികത പരിശോധിച്ച് എല്‍ഡിഎഫ് തീരുമാനമെടുക്കുമെന്ന് ടി പി രാമകൃഷ്ണന്‍

പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് -തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യനയത്തിന്റെ കാര്യത്തില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗൌരവത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാനും തിരിച്ചറിയല്‍ രേഖ നല്‍കാനും നടപടിയുണ്ടാകും. തൊഴിലാളികളുടെ പക്ഷം ചേര്‍ന്ന് മാത്രമേ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കൂവെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Similar Posts