അഗതികള്‍ക്ക് സൌജന്യ ഭക്ഷണം ഒരുക്കി ടെലിവിഷന് സീരിയല് അഭിനേതാക്കളുടെ സംഘടന
|ഈ സൌകര്യം ഉപയോഗപ്പെടുത്തിയാണ് ആത്മ സാമൂഹ്യപ്രവര്ത്തകനായ മുരുകന്റെ തെരുവോരത്തെ അന്തേവാസികള്ക്ക് ഭക്ഷണമെത്തിക്കുന്നത്. അടുത്ത ഒരുമാസം ഇവര്ക്കുള്ള ഭക്ഷണം
തെരുവോരത്തെ അന്തേവാസികള്ക്ക് ഒരുമാസത്തെ സൌജന്യ ഭക്ഷണം ഒരുക്കി ടെലിവിഷന് സീരിയല് അഭിനേതാക്കളുടെ സംഘടന. കാക്കനാട് ജില്ലാജെയിലുമായി സഹകരിച്ചാണ് തെരുവോരം മുരുകന്റെ സ്ഥാപനത്തിലെ 30 അന്തേവാസികള്ക്കാണ് ആത്മ ഭക്ഷണമൊരുക്കിയത്. കാക്കനാട് ജില്ലാ ജയിലിലെ ഷെയര് എ മീല് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിശക്കുന്നവര്ക്ക് ഭക്ഷണം നല്കുന്നതിനായി ജില്ല ജെയില് നടപ്പാക്കിയ പദ്ധതി പ്രകാരം തങ്ങള്ക്ക് വാങ്ങുന്നതിനൊപ്പം തന്നെ മറ്റൊരാള്ക്ക് ഭക്ഷണം നല്കുന്നതിനുള്ള കൂപ്പണും പണം അടച്ച് വാങ്ങാം.
ഈ സൌകര്യം ഉപയോഗപ്പെടുത്തിയാണ് ആത്മ സാമൂഹ്യപ്രവര്ത്തകനായ മുരുകന്റെ തെരുവോരത്തെ അന്തേവാസികള്ക്ക് ഭക്ഷണമെത്തിക്കുന്നത്. അടുത്ത ഒരുമാസം ഇവര്ക്കുള്ള ഭക്ഷണം കാക്കനാട് ജില്ലാജെയിലില് നിന്ന് നല്കും. ഇതിനുള്ള തുക ആത്മ ഭാരവാഹികള് ജില്ലാ ജയില് സൂപ്രണ്ടിന് കൈമാറി. സീരിയല് താരങ്ങള്ക്കൊപ്പം എം സ്വരാജ് എംഎല്എയും ചടങ്ങില് പങ്കെടുത്തു.