< Back
Kerala
Kerala
വഞ്ചിയൂര്‍ അക്രമം: പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
|13 May 2018 5:21 PM IST
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വഞ്ചിയൂരില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് അഭിഭാഷകര്‍ ഒരു വക്കീല്‍ ഗുമസ്തന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ കണ്ടാല്‍ അറിയുന്നവര്‍ക്ക് എതിരെയും കേസെടുത്തു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.