എടിഎം പാസ്‍വേഡ് സംഘടിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകംഎടിഎം പാസ്‍വേഡ് സംഘടിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകം
|ബാങ്കുകളിലെ എടിഎം കാര്‍ഡിന്‍റെ പിന്‍ നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാണ്.
ബാങ്കുകളിലെ എടിഎം കാര്‍ഡിന്‍റെ പിന്‍ നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാണ്. ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് കബളിപ്പിച്ചാണ് ഈ തട്ടിപ്പ്. തട്ടിപ്പിനെതിരെ എസ്ബിടിയടക്കമുള്ള ബാങ്കുകള്‍ നടപടി കര്‍ക്കശമാക്കി.
ബാങ്കില്‍ നിന്നാണെന്നു പറഞ്ഞാണ് ഇടപാടുകാര്‍ക്ക് ഫോണ്‍ വിളി വരിക. എടിഎം കാര്‍ഡിന്‍റെ മുഴുവന്‍ വിശദാംശങ്ങളും പറഞ്ഞ് വണ്‍ ടൈം പാസ്‍വേര്‍ഡ്
ഇടപാടുകാരില്‍ നിന്ന് സംഘടിപ്പിച്ചാണ് തട്ടിപ്പ്. കാര്‍ഡിന്‍റെ വിശദാംശങ്ങള്‍ മുഴുവന്‍ തട്ടിപ്പുകാര്‍ പറയുന്നത് കൊണ്ട് കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാവുകയുമില്ല. ഇങ്ങനെ പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. എസ്ബിടിയുടെ ഇടപാടുകാരാണ് തട്ടിപ്പിനിരയായവരില്‍ ഏരെയും. തട്ടിപ്പ് തടയാന്‍ ബാങ്ക് ജാഗ്രത പാലിക്കുന്നുണ്ട്.
ഇതേ കുറിച്ച് പോലീസ് നടത്തുന്ന അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഇടപാടുകാരെ വിളിച്ച നമ്പറുകള്‍ പോലും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ടു.