< Back
Kerala
താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്Kerala
താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്
|13 May 2018 6:45 AM IST
താമരശ്ശേരിയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍ പെട്ടത്.
കോഴിക്കോട് താമരശ്ശേരിക്ക് സമീപം കൂടത്തായിയില്‍ കെ എസ് ആര്‍ ടി സി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരിയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍ പെട്ടത്. താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയില്‍ രാവിലെ എട്ടരയോടെയാണ് സംഭവം.