< Back
Kerala
ലൈംഗിക പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയ്ക്കണമെന്ന് ഹൈക്കോടതി.ലൈംഗിക പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയ്ക്കണമെന്ന് ഹൈക്കോടതി.
Kerala

ലൈംഗിക പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയ്ക്കണമെന്ന് ഹൈക്കോടതി.

admin
|
13 May 2018 6:25 PM IST

വിചാരണയുടെ പേര് പറഞ് പെണ്‍കുട്ടികളെ നാട്ടില്‍ പോവാനനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയുമാണെന്ന് കോടതി .....

ലൈംഗിക പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയ്ക്കണമെന്ന് ഹൈക്കോടതി.കോഴിക്കോട്ടെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്ന മൂന്ന് പെണ്‍കുട്ടികളെ തിരിച്ചയക്കാനാണ് കോടതിയുടെ ഉത്തരവ്.വിചാരണയുടെ പേര് പറഞ് പെണ്‍കുട്ടികളെ നാട്ടില്‍ പോവാനനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയുമാണെന്ന് കോടതി കണ്ടെത്തി.

2008ലാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ബംഗ്ളാദേശി പെണ്‍കുട്ടികളെ കോഴിക്കോട്ടെത്തിച്ചത്.കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാത്തതുകൊണ്ട് വിചാരണ നടപടികള്‍ നീണ്ടുപോവുകയായിരുന്നു.പെണ്‍കുട്ടികളെ നാട്ടില്‍ പോവാനനുവദിക്കാത്തതിനെതിരെ കോഴിക്കോട്ടെ വനിതാ അഭിഭാഷക സംഘടനയായ പുനര്‍ജ്ജനി സമര്‍പിച്ച കേസിലാണ് ഹൈക്കോടതിയുടെ നടപടി.

Similar Posts