< Back
Kerala
ബാര്‍കോഴ: വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചുബാര്‍കോഴ: വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു
Kerala

ബാര്‍കോഴ: വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു

Subin
|
14 May 2018 2:05 AM IST

വിജിലന്‍സ് ഡിവൈഎസ്പി നജ്മല്‍ ഹസന്റെ നേത്യത്വത്തിലുള്ള സംഘത്തില്‍ മൂന്ന് സിഐമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബാര്‍കോഴക്കേസ് അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പ്രത്യേകസംഘത്തെ രൂപീകരിച്ചു. വിജിലന്‍സ് ഡിവൈഎസ്പി നജ്മല്‍ ഹസന്റെ നേത്യത്വത്തിലുള്ള സംഘത്തില്‍ മൂന്ന് സിഐമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് വിജിലന്‍സ് വ്യത്തങ്ങള്‍ അറിയിച്ചു. കേസ് ഏത് രീതിയില്‍ അന്വേഷിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്‌പെഷ്യല്‍ ടീമിന്റെ യോഗം വിളിച്ചിട്ടുണ്ട്.

Related Tags :
Similar Posts