< Back
Kerala
ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ പരാതികള്‍ വ്യാപകംക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ പരാതികള്‍ വ്യാപകം
Kerala

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ പരാതികള്‍ വ്യാപകം

Jaisy
|
13 May 2018 8:01 AM IST

തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ കഴിഞ്ഞ തവണ പെന്‍ഷന്‍ ലഭിച്ച 198 പേര്‍ക്ക് ഇതുവരെ പെന്‍ഷന്‍ ലഭിച്ചില്ല

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ പരാതികള്‍ വ്യാപകം. തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ കഴിഞ്ഞ തവണ പെന്‍ഷന്‍ ലഭിച്ച 198 പേര്‍ക്ക് ഇതുവരെ പെന്‍ഷന്‍ ലഭിച്ചില്ല. അപേക്ഷിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലഭിക്കാത്ത ആദിവാസി സ്ത്രീയും പരാതിയുമായി രംഗത്തെത്തി.

ഇത്തരത്തില്‍ 198 പേരുടെ ക്ഷേമ പെന്‍ഷനാണ് കല്ലറ പഞ്ചായത്തില്‍ തടസപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഭരണകാലത്തെ സ്റ്റാന്‍ഡിങ് കമ്മറ്റി നടപടി പാലിക്കാതെ പാസാക്കിയതിനാലാണ് ഇവ തടപ്പെട്ടതെന്നും അത് പരിഹിക്കാന്‍ നടപടിയെടുത്തെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഓണത്തിന് മുന്‍പ് പെന്‍ഷന്‍ കിട്ടാനുള്ള സാധ്യത കുറവുതന്നെ. പാങ്ങോട് പഞ്ചായത്തില്‍ വേടര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസിയായ ശ്യാമള ഇതുവരെ പെന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുതന്നെയില്ല. ക്ഷേമപെന്‍ഷന്‍ വിതരണം രാഷ്ട്ട്രായമായി നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ഇത്തരം പരാതികളും ഉയരുന്നത്.

Similar Posts