സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം; പ്രതിഷേധവുമായി ബി.ജെ.പിസംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം; പ്രതിഷേധവുമായി ബി.ജെ.പി
|ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരം കുന്നുകുഴിയിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി കേന്ദ്ര കമ്മറ്റി. സി.പി.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ നടന്ന ആക്രമണത്തില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരം കുന്നുകുഴിയിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ബോംബ് ആക്രമണമല്ല, പടക്കം എറിഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ അപായപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചതെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
അക്രമത്തിന് പിന്നില്‍ സി.പി.ഐഎം ആണെന്ന ബി.ജെ.പിയുടെ ആരോപണം സി.പി.ഐഎം ജില്ലാ നേതൃത്വം നിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാനവ്യാപകമായി പ്രതിഷേധദിനവും ആചരിച്ചു.