< Back
Kerala
ഇടുക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണംഇടുക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
Kerala

ഇടുക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

Ubaid
|
13 May 2018 6:44 AM IST

കാഞ്ഞിരപ്പള്ളി സ്വേദേശികളായ ജയ്‍നാമ്മ, അച്ചാമ്മ, ഷാജു, ഷാജുവിന്റെ മകന്‍ ഒന്നരവയസ്സുകാരന്‍ ഇവാന്‍ ,കാര്‍ ഡ്രൈവര്‍ ജിജോ എന്നിവരാണ് മരിച്ചത്

ഇടുക്കി ചെമ്പക്കപാറക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് അ‍ഞ്ച് പേര്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശികളായ ജയ്നമ്മ, അച്ചാമമ്മ, ഷാജു, ഷാജുവിന്റെ മകന്‍ ഒന്നരവയസ്സുകാരന്‍ ഇവാന്‍, കാര്‍ ഡ്രൈവര്‍ ജിജോ എന്നിവരാണ് മരിച്ചത്

ഇന്ന് വൈകീട്ട് 4.30 ഓടെ പുഷ്പഗിരിയിലായിരുന്നു അപകടം, ഇടുക്കി മുരിക്കാശേരിയിലെ ബന്ധുവീട് സന്ദര്‍ശിച്ച് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്ന 11 അംഗ സംഘം സഞ്ചരിച്ചിരുന്ന ടവേര കാര്‍, സ്വകാര്യ ബസില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. അപകടത്തില്‍പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് കാറില്‍നിന്ന് പുറത്തെടുത്തത്. അപകടം നടന്ന ഉടനെ അഞ്ചുപേരും മരിച്ചു. ആറു പേരെ പരിക്കുകളോടെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ സാന്ദ്ര, സഞ്ചന എന്നിവര്‍ക്കും പരിക്കേറ്റു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി .

Similar Posts