< Back
Kerala
ഏകസിവില്‍കോഡിനുള്ള നീക്കം ചെറുക്കുമെന്ന് മുസ്ലിം ലീഗ്ഏകസിവില്‍കോഡിനുള്ള നീക്കം ചെറുക്കുമെന്ന് മുസ്ലിം ലീഗ്
Kerala

ഏകസിവില്‍കോഡിനുള്ള നീക്കം ചെറുക്കുമെന്ന് മുസ്ലിം ലീഗ്

Khasida
|
13 May 2018 9:52 PM IST

യുഎപിഎ ചുമത്തുന്ന നടപടി തെറ്റെന്നും മുസ്ലിം ലീഗ്

ഭരണത്തില്‍ വലിയ മുന്‍ഗണന നല്‍കി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ്. മുഖ്യധാരാ ഇസ്ലാമിക സംഘടനകളെ തീവ്രവാദ മുദ്രകുത്താന്‍ അന്വേഷണ ഏജന്‍സികള്‍ അമിതാവേശം കാണിക്കുന്നുവെന്നും മുസ്ലിം ലീഗ് യോഗം കുറ്റപ്പെടുത്തി. വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ തടയാന്‍ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ്, മതസംഘടനകള്‍, കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ എന്നിവരുമായി ആലോചിച്ച് മുന്നോട്ട് പോകാന്‍ മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ഐഎസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികളില്‍ അമിതാവേശം പാടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം ആശങ്കാജനകമാണെന്നും ലീഗ് സെക്രട്ടേറിയറ്റ് വിലയിരുത്തി.

മുജാഹിദ് പ്രഭാഷകനായ ശംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയ പോലീസിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Similar Posts