< Back
Kerala
ശങ്കര്‍ റെഡ്ഡിക്കെതിരായ ത്വരിതാന്വേഷണം തുടരാമെന്ന് ഹൈക്കോടതിKerala
ശങ്കര്‍ റെഡ്ഡിക്കെതിരായ ത്വരിതാന്വേഷണം തുടരാമെന്ന് ഹൈക്കോടതി
|13 May 2018 12:08 PM IST
തനിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ഹരജിയിന്‍മേലാണ് ഹൈക്കോടതി ഉത്തരവ്.
വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തനിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ഹരജിയിന്‍മേലാണ് ഹൈക്കോടതി ഉത്തരവ്. നീതിപൂര്‍വ്വമാണ് അന്വേഷണം നടക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ ഉത്തരവിട്ടു. ബാര്‍ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയിലായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.