< Back
Kerala
സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലെന്ന് തോമസ് ഐസക്; ശമ്പളം മുടങ്ങിയേക്കുംസംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലെന്ന് തോമസ് ഐസക്; ശമ്പളം മുടങ്ങിയേക്കും
Kerala

സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലെന്ന് തോമസ് ഐസക്; ശമ്പളം മുടങ്ങിയേക്കും

Alwyn
|
13 May 2018 7:57 AM IST

അടുത്ത മാസം ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകും. നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നുവെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.

നോട്ട് നിരോധം മൂലം സംസ്ഥാനം കടുത്ത ധനപ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി തോമസ് ഐസക്. അടുത്ത മാസം ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകും. നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നുവെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു. റിസര്‍വ് ബാങ്ക് അനുവദിച്ചാല്‍ ശബരിമലയില്‍ പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ സൌകര്യം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നോട്ട് പ്രതിസന്ധി മൂലം അടുത്ത മാസം ആയിരം കോടി രൂപയുടെ നികുതിവരുമാനം പോലും ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. പ്രതിമാസം ലഭിക്കാറുള്ള 3000 കോടി രൂപയുടെ നികുതി വരുമാനം ഗണ്യമായി കുറയും. സംസ്ഥാനത്തെ ഉത്പാദന രംഗവും ഇടിയും. ശബരിമലയില്‍ ട്രഷറി കൌണ്ടര്‍ തുറന്ന് ചില്ലറക്ഷാമം മറികടക്കും. കള്ളപ്പണം തടയുന്നതിന് എതിരായ നിലപാടില്ല. എന്നാല്‍ ഡിസംബര്‍ 30 വരെ പിന്‍വലിച്ച നോട്ടുകള്‍ ഇടപാടുകള്‍ക്ക് അനുവദിച്ച് പ്രതിസന്ധി ലഘൂകരിക്കണമെന്നാണ് നിലപാട്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് മീഡിയവണ്‍ വ്യൂ പോയിന്റിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

Similar Posts