ശബരിമലയില്‍ ചില്ലറക്ഷാമമില്ലശബരിമലയില്‍ ചില്ലറക്ഷാമമില്ല
|ബാങ്കുകള്‍ ആവശ്യത്തിനുള്ള ചില്ലറകള്‍ എടിഎമ്മുകളില്‍ നിറച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ച് കൌണ്ടറുമുണ്ട്.
നാടെങ്ങും ചില്ലറയ്ക്കായി ഓടുമ്പോള്‍ സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ല. ബാങ്കുകള്‍ ആവശ്യത്തിനുള്ള ചില്ലറകള്‍ എടിഎമ്മുകളില്‍ നിറച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ച് കൌണ്ടറുമുണ്ട്.
എസ്ബിടിയുടെയും ധനലക്ഷ്മിയുടെയും ബ്രാഞ്ചുകളാണ് സന്നിധാനത്ത് പ്രവര്‍ത്തിയ്ക്കുന്നത്. എസ്ബിടിയ്ക്ക് വലിയ നടപ്പന്തലില്‍ ഒരു എടിഎം മാത്രമാണ് ഉള്ളത്. ഇവിടെ പണം തീരുമ്പോള്‍ തന്നെ നിറയ്ക്കുന്നുണ്ട്. കൂടാതെ ബാങ്കിന്റെ പ്രവര്‍ത്തി സമയങ്ങളില്‍ രണ്ടായിരം രൂപയ്ക്കു വരെ ചില്ലറയും നല്‍കുന്നു.
ശബരിമലയില്‍ എസിബിടിയെക്കാള്‍ ആളുകള്‍ ആശ്രയിക്കുന്നത് ധനലക്ഷ്മി ബാങ്കിനെയാണ്. ഇവിടെ മുഴുവന്‍ സമയവും തീര്‍ത്ഥാടകര്‍ക്ക് ചില്ലറ ലഭിക്കും. നടപ്പന്തലിലും ബാങ്കിനോടു ചേര്‍ന്നും രണ്ട് എടിഎമ്മുകളാണ് ധനലക്ഷ്മിയ്ക്കുണ്ടായിരുന്നത്. ഇന്നലെ മുതല്‍ പ്രസാദ കൌണ്ടറിനോടു ചേര്‍ന്ന് ഒരു എടിഎം കൂടി ആരംഭിച്ചു. തിടപ്പള്ളിയ്ക്കു സമീപത്തെ കൌണ്ടറിനോടു ചേര്‍ന്ന് ഒരു എടിഎം കൂടി ആരംഭിയ്ക്കാനുള്ള പദ്ധതിയുമുണ്ട്. കൂടാതെ, അപ്പം, അരവണ കൌണ്ടറിനോടു ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന എക്സ്ചേഞ്ച് കൌണ്ടറും തുടങ്ങും.