< Back
Kerala
ചെക്പോസ്റ്റുകളില്‍ തോമസ് ഐസകിന്റെ മിന്നല്‍ പരിശോധനചെക്പോസ്റ്റുകളില്‍ തോമസ് ഐസകിന്റെ മിന്നല്‍ പരിശോധന
Kerala

ചെക്പോസ്റ്റുകളില്‍ തോമസ് ഐസകിന്റെ മിന്നല്‍ പരിശോധന

Sithara
|
13 May 2018 5:40 PM IST

അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.

ധനമന്ത്രി തോമസ് ഐസക് പാലക്കാട് ജില്ലയിലെ വാണിജ്യ നികുതി ചെക്പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തി. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.

ഞായറാഴ്ച രാത്രിയായിരുന്നു തോമസ് ഐസകിന്റെ മിന്നല്‍ സന്ദര്‍ശനം. വാളയാര്‍ ചെക്പോസ്റ്റിലാണ് ആദ്യമെത്തിയത്. ചെക്പോസ്റ്റിലെ വിവിധ ഓഫീസുകളില്‍ മന്ത്രി പരിശോധന നടത്തി. അഴിമതി രഹിത വാളയാറിനായി പുതിയ പദ്ധതികള്‍ അടുത്ത മാര്‍ച്ച് മാസത്തോടെ ആരംഭിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

ചെക്പോസ്റ്റുകളെ ഒഴിവാക്കിയുള്ള സമാന്തരവഴികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. അഴിമതി നടത്താന്‍ താത്പര്യമുള്ളവര്‍ ജോലി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പിലായാലും കേരളത്തിലെ വാണിജ്യ നികുതി ചെക്പോസ്റ്റുകളെ നിലനിര്‍ത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

Related Tags :
Similar Posts