< Back
Kerala
സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ശശീന്ദ്രന്‍സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ശശീന്ദ്രന്‍
Kerala

സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ശശീന്ദ്രന്‍

admin
|
13 May 2018 2:02 PM IST

ചാനല്‍ ഖേദ പ്രകടനം നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിളിച്ചിരുന്നു. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ കമ്മീഷനു മുന്നില്‍ പറയും

വിവാദ ഫോണ്‍ സംഭാഷണത്തില്‍ ചാനല്‍‌ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഇനി എന്ത് വേണമെന്ന് സര്‍ക്കാരും മുന്നണിയും തീരുമാനിക്കട്ടെയെന്ന് എ കെ ശശീന്ദ്രന്‍. താനാരെയും കടന്നാക്രമിക്കാനില്ല. ചാനല്‍ ഖേദ പ്രകടനം നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിളിച്ചിരുന്നു. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ കമ്മീഷനു മുന്നില്‍ പറയും. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് താന്‍ ആലോചിച്ചിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

Similar Posts